പികെയിലെ പുതിയ ഗാനം ചാർ കദം
ഷാനും ശ്രേയ ഘോഷാലും ചേർന്നാലപിച്ച പികെയിലെ മനോഹര പ്രണയഗാനം ചാർ കദം പുറത്തിറങ്ങി. അനുഷ്ക ശർമ്മയും സുശാന്ത് സിങ് രജ്പുതും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. സ്വാനന്ദ് കിർകിറേയുടെ വരികൾക്ക് ശന്തു മൊയ്ത്ര ഈണം പകർന്നിരിക്കുന്നു. മുന്നാ ഭായ് എം.ബി.ബി.എസ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് പികെ. അഭിജിത്ത് ജോഷിയുടേതാണ് ചിത്രത്തിന്റെ കഥ.
അഭിജിത്ത് ജോഷി, രാജ്കുമാർ ഹിറാനി, ആമിർ ഖാൻ, ശ്രീരാഗ് നമ്പ്യാർ എന്നിവർ ചേർന്ന് തിരക്കഥ തയാറാക്കിയിരിക്കുന്നു. ആമിർ ഖാൻ സഞ്ജയ് ദത്ത്, അനുഷ്‌ക ശർമ്മ, ഡോളി ബിന്ദ്ര, സുശാന്ത് സിങ് രജ്പുത്്, ബോമൻ ഇറാനി, സൗരഭ് ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ശന്തനു മൊയ്ത്രയെ കൂടാതെ അജയ് അതുൽ, യോ യോ ഹണിസിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാർ ഹിറാനി ഫിലിംസ്, യുടിവി മോഷൻ പിക്‌ചേർഴ്‌സ് എന്നിവരുടെ ബാനറിൽ രാജ്കുമാർ ഹിറാനി, വിധു വിനോദ് ചോപ്ര, സിദ്ധാർത്ഥ് റോയ് കപൂർ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

