എലോണിലെ ആദ്യ ഗാനം കദ്ര
ചാരുലത എന്ന തമിഴ് ചിത്രത്തിന്റെ പുനഃരവതരണമായി എലോണിലെ ആദ്യ ഗാനം പുറത്തിറങ്ങി. കദ്ര എന്ന് തുടങ്ങുന്ന ഗാനത്തിൽ നായിക നായകന്റെ പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. നേരത്തെ ട്രെയ്ലർ കൊണ്ട് ശ്രദ്ധേയമായ ബോളീവുഡ് ചിത്രത്തിലെ ഗാനം അങ്കിത് തിവാരിയും പ്രകൃതി കക്കറും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അഭയ് ഉപാധ്യായയും ഈണം നൽകിയിരിക്കുന്നത് അങ്കിത് തിവാരിയുമാണ്.
എലിഫന്റ്സ് ക്യാൻ റിമംബർ എന്ന് അഗതാ ക്രസ്റ്റിയുടെ നോവലിനെ ആധാരമാക്കി 2007 തായ്ലാന്റിൽ പുറത്തിറങ്ങിയ ചിത്രം എലോണിന്റെ റീമെയ്ക്കാണ് ഹിന്ദി എലോൺ. നേരത്തെ 2012 എലോണിനെ ചാരുലത എന്ന പേരിൽ തമിഴിലും കന്നടയിലും പുറത്തിറക്കിയിരുന്നു. സയാമിസ് ഇരട്ടകളായ രണ്ട് യുവതികൾ ശസ്ത്രക്രീയയിലൂടെ വേർപെടുന്നതും ഒരാൾ മരിക്കുന്നതും അതേ തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് എലോൺ എന്ന ഹോറർ സിനിമയുടെ ഇതിവൃത്തം. 1920: ഇവിൾ റിട്ടേൺസ്, രാഗിണി എംഎംഎസ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ഭൂഷൺ പട്ടേൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണ് എലോൺ. ബിബാഷ ബസു, കരൺ സിങ് ഗ്രോവർ, സാഗർ, സക്കീർ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അങ്കിത് തിവാരിയെ കൂടാതെ ജീത്ത് ഗാംഗുലി, മിഥൂൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. പനോരമ്മ സ്റ്റുഡിയോയുടെ ബാനറിൽ കുമാർ മങ്കത്, അഭിഷേക് പതക്, പ്രദീപ് അഗർവാൾ, പ്രശാന്ത് ശർമ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 16ന് തീയേറ്ററിലെത്തും.
