ഡോളീ കി ഡോലിയിലെ ആദ്യ ഗാനം

ഡോളി കി ഡോലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഫട്ടേ തക് നാച്ചേങ്കി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനീതി ചൗഹാനാണ്. ഡാനിഷ് ശബരിയുടെ വരികൾക്ക് സാജിദ് വാജിദ് ഈണം പകർന്നിരിക്കുന്നു.
 | 

ഡോളി കി ഡോലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഫട്ടേ തക് നാച്ചേങ്കി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനീതി ചൗഹാനാണ്. ഡാനിഷ് ശബരിയുടെ വരികൾക്ക് സാജിദ് വാജിദ് ഈണം പകർന്നിരിക്കുന്നു. സൂപ്പർഹിറ്റായ ഖൂബ്‌സൂരത് എന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിന് ശേഷം സോനം കപൂർ നായികയാവുന്ന ചിത്രമാണ് ഡോളീ കി ഡോലി.

അഭിഷേക് ഡോഗ്രയാണ് ഡോളീ കി ഡോലി എന്ന റൊമാന്റിക്ക് കോമഡി സംവിധാനം ചെയ്യുന്നത്. അഭിഷേക് ഡോഗ്രയും ഉമശങ്കർ സിങും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സോനം കപൂർ, പുൽകിത് സാമ്രാട്ട്, രാജ്കുമാർ റാവു, വരുൺ ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ സെയ്ഫ് അലി ഖാൻ, മലെയ്ക അറോറ ഖാൻ എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. അർബ്ബാസ് ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അർബ്ബാസ് ഖാനും മലെയ്ക അറോറ ഖാനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരിയിൽ തീയേറ്ററുകളിലെത്തും.