ഒരു കോടി പിന്നിട്ട് ചിട്ടിയ കലൈയാവേ

ഒരു കോടി കാഴ്ച്ചക്കാരുമായി മുന്നേറുകയാണ് റോയ് എന്ന ചിത്രത്തിലെ ചിട്ടിയ കലൈയാവേ എന്ന ഗാനം. മീറ്റ് ബ്രോസ് അഞ്ചാൻ കനിക കപൂർ കൂട്ടുകെട്ടിൽ പിറന്ന ചിട്ടിയ കലൈയാവേയിൽ ജാക്വിലിൽ ഫെർഡാണ്ടെസാണ് താരം. മീറ്റ് ബ്രോസും കനികയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് കുമാറാണ്.
രൺബീർ കപൂറും ജാക്വിലിൻ ഫെർണാണ്ടസും നായികാ നായകൻമാരാകുന്ന ചിത്രത്തിൽ ജാക്വിലിൻ ഇരട്ടവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ അർജുൻ രാംപാലും റോയ്‌യിലെ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ വിക്രംജിത് സിങ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീറിനേയും, ജാക്വിലിനേയും അർജുൻ രാംപാലിനേയും കൂടാതെ ഷെർനാസ് പട്ടേൽ, രജിത് കപൂർ, അനുപം ഖേർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മീറ്റ് ബ്രോസ് അഞ്ചാനെ കൂടാതെ അമാൽ മാലിക്ക്, അങ്കിത് തിവാരി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം നൽകുന്നുണ്ട്. ടീ സീരിസിന്റെ ബാനറിൽ ഭൂഷൺ കുമാറും, ദിവ്യ ഘോസ്ല കുമാറും, കൃഷ്ണ കുമാറും, ഫ്രീവേ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ആദ്യം തീയേറ്ററിലെത്തും.

