നഗ്‌നദൃശ്യങ്ങളെക്കുറിച്ചുളള വാർത്തകൾ ചിരിച്ച് തളളി രാധിക ആപ്‌തേ

തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്ന വാർത്തകൾ തന്നെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്ന് ബോളിവുഡ് താരം രാധിക ആപ്തെ. അനുരാഗ് കാശ്യപിന്റെ ലഘുചിത്രത്തിൽ നിന്നുളള ദൃശ്യങ്ങളാണ് ഓൺലൈനിലും വാട്സ് ആപ്പിലും മറ്റും പ്രചരിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തനിയ്ക്ക് തെല്ലും സമയമില്ലെന്നും രാധിക തുറന്നടിക്കുന്നു.
 | 

നഗ്‌നദൃശ്യങ്ങളെക്കുറിച്ചുളള വാർത്തകൾ ചിരിച്ച് തളളി രാധിക ആപ്‌തേ
മുബൈ: തന്റെ നഗ്‌ന ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്ന വാർത്തകൾ തന്നെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്ന് ബോളിവുഡ് താരം രാധിക ആപ്‌തെ. അനുരാഗ് കാശ്യപിന്റെ ലഘുചിത്രത്തിൽ നിന്നുളള ദൃശ്യങ്ങളാണ് ഓൺലൈനിലും വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തനിയ്ക്ക് തെല്ലും സമയമില്ലെന്നും രാധിക തുറന്നടിക്കുന്നു.

ലോകത്ത് യാതൊരു പണിയും ഇല്ലാത്ത നിരവധി പേരുണ്ട്. അവർ വീട്ടിലിരുന്ന് പലതും ചെയ്യുന്നു. ഇതിന് പിന്നാലെ നടന്ന് പരാതിപ്പെട്ട് വിലപ്പെട്ട സമയം കളയാൻ താനില്ലെന്നും രാധിക പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും ഇതൊന്നും ബാധിക്കുന്നില്ലെന്നും രാധിക വ്യക്തമാക്കി.
ബോളിവുഡിൽ ഇപ്പോൾ ഉളളതിൽ ഏറ്റവും ധൈര്യമുളള നടിയാണ് രാധിക ആപ്‌തെ എന്ന് ചലച്ചിത്രകാരൻ അനുരാഗ് കാശ്യപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അത് അടിവരയിട്ട് തെളിയിക്കുകയാണ് രാധികയുടെ വാക്കുകൾ. ഇതിനകം അഞ്ച് ഹിന്ദി സിനിമകളും ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവും ഒരു ബംഗാളി ലഘു ചിത്രവും രാധികയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.