പികെ വ്യാജൻമാർക്കെതിരെയുള്ളതാണ്; രവിശങ്കറിനോട് ആദരവ്: രാജ് കുമാർ ഹിരാനി

ആമിർഖാൻ നായകനായ തന്റെ പുതിയ ചിത്രം പികെ വ്യാജ മതപുരോഹിതൻമാർക്കെതിരെയുള്ളതാണ് സംവിധായകൻ രാജ് കുമാർ ഹിരാനി. ചിത്രം യഥാർത്ഥ മത പുരോഹിതർക്കെതിരെ അല്ലെന്നും ശ്രീശ്രീ രവിശങ്കറിനോട് തനിക്ക് ആദരവുണ്ടെന്നും ഹിരാനി വിശദീകരിച്ചു.
 | 

മുംബൈ:

പികെയുടെ പ്രധാനരംഗങ്ങളെല്ലാം ചിത്രീകരിച്ചത് രവിശങ്കറിന്റെ ബംഗളൂരുവിലെ ആശ്രമത്തിൽ വച്ചാണ്. ചിത്രത്തിന്റെ അവസാനം അദ്ദേഹത്തിന് നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തെ രവിശങ്കർ വിമർശിച്ചു തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് വിശദീകരണവുമായി രാജ്കുമാർ ഹിരാനി രംഗത്തെത്തിയത്.