സണ്ണി ലിയോൺ ഇന്ത്യ വിട്ട് പോകണം: രാഖി സാവന്ത്

വാക്കുകളിലൂടെ വിവാദം സൃഷ്ടിക്കാൻ ബോളിവുഡ് ഐറ്റം ഗേൾ രാഖി സാവന്ത് ബഹുമിടുക്കിയാണ്. ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണിനെതിരേ വീണ്ടും തിരിഞ്ഞിരിക്കുകയാണ് രാഖി ഇപ്പോൾ.
 | 
സണ്ണി ലിയോൺ ഇന്ത്യ വിട്ട് പോകണം: രാഖി സാവന്ത്

 

മുംബൈ: വാക്കുകളിലൂടെ വിവാദം സൃഷ്ടിക്കാൻ ബോളിവുഡ് ഐറ്റം ഗേൾ രാഖി സാവന്ത് ബഹുമിടുക്കിയാണ്. ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണിനെതിരേ വീണ്ടും തിരിഞ്ഞിരിക്കുകയാണ് രാഖി ഇപ്പോൾ. സണ്ണി ലിയോൺ ഇന്ത്യ വിട്ട് പോകണമെന്ന് രാഖി സാവന്ത് ഒരു വീഡിയോയിലൂടെ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

തന്റെ പണിക്ക് സണ്ണി വെല്ലുവിളിയാണെന്ന് മനസിലാക്കിയാകണം താരത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഇതു കൂടാതെ സണ്ണിക്കെതിരേ രാഖി ഭീഷണിയും മുഴക്കുന്നുണ്ട്. സണ്ണി ലിയോൺ കാരണമാണ് ഇപ്പോൾ തനിക്ക് ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതെന്നും രാഖി കുറ്റപ്പെടുത്തുന്നു. സണ്ണിയുമായി മുൻപും രാഖി കൊമ്പുകോർത്തിട്ടുണ്ട്.

വീഡിയോ കാണാം.