വിവാഹ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് രാഖി സാവന്ത്; ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
മുംബൈ: വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബോളിവുഡ് സുന്ദരി രാഖി സാവന്ത്. നേരത്തെ ഒരു പ്രവാസി ബിസിനസുകാരനുമായി രാഖിയുടെ വിവാഹം കഴിഞ്ഞുവെന്ന് ബോളിവുഡില്‍ വാര്‍ത്ത പടര്‍ന്നിരുന്നു. എന്നാല്‍ താരം ഇക്കാര്യം സ്ഥിരീകരിക്കാത്തതോടെ വിവാഹം മറ്റൊരു ഗോസിപ്പായി മാറി. ഇത്തവണ പക്ഷേ താരം നേരിട്ട് വിവാഹക്കാര്യം സ്ഥിരീകരിച്ചു. എന്‍.ആര്.ഐ ബിസിനസുകാരനുമായി തന്റെ വിവാഹം കഴിഞ്ഞെന്ന് താരം വ്യക്തമാക്കി.
എനിക്ക് പേടിയുണ്ടായിരുന്നു ആ വാര്‍ത്തകളെക്കുറിച്ച്, എന്നാല്‍ ഇപ്പോള്‍ ഞാനിക്കാര്യം സ്ഥിരീകരിക്കുകയാണ്. ഞാന്‍ ഇന്ന് വിവാഹിതയാണ്. രാഖി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. രാഖിയുടെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം വരന്റെ ചിത്രങ്ങളൊന്നും താരം ആരാധകരുമായി പങ്കുവെച്ചിട്ടില്ല. വരന്റെ പേര് റിതേഷ് എന്നാണെന്നും അദ്ദേഹം യു.കെയില്‍ ബിസിനസുകാരനാണെന്നും രാഖി പറഞ്ഞു.
View this post on Instagram
Trust me im happy and having fun thanks to God and my janta fans im in love