രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലെ രാവണന്‍, അരവിന്ദ് ത്രിവേദി അന്തരിച്ചു

 | 
Aravind Trivedi
രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലില്‍ രാവണനെ അവതരിപ്പിച്ച നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലില്‍ രാവണനെ അവതരിപ്പിച്ച നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 82 വയസായിരുന്നു. 40 വര്‍ഷത്തോളം അഭിനയ രംഗത്ത് സജീവമായിരുന്നു.

ഗുജറാത്തി, ഹിന്ദി ഭാഷകളിലായി 300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാമായണത്തിലെ രാവണന്‍ ത്രിവേദിയെ ഏറെ പ്രശസ്തനാക്കി. 2020ല്‍ ആദ്യ ലോക്ക് ഡൗണ്‍ കാലത്ത് രാമായണം സീരിയല്‍ ദൂരദര്‍ശന്‍ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. സീരിയല്‍ കാണുന്ന ത്രിവേദിയുടെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
 
രാമായണത്തില്‍ ഒപ്പം അഭിനയിച്ച അരുണ്‍ ഗോവില്‍, സുനില്‍ ലാഹിരി, ദീപിക ചികാലിയ തുടങ്ങിയവര്‍ ത്രിവേദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.