നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില് ബോളിബുഡ് താരം സല്മാന് ഖാനെ കുറ്റവിമുക്തനാക്കി. പതിനെട്ടുവര്ഷം മുമ്പ് രജിസ്റ്റര് ചെയ്ത കേസാണ് കോടതി തള്ളിയത്. ലൈസന്സ് കാലാവധി കഴിഞ്ഞും തോക്ക് കൈവശം വെച്ചതാണ് താരത്തിനു വിനയായത്. വിധി പ്രസ്താവന കേള്ക്കാന് കോടതിയില് സഹോദരി അല്വിരാ അഗ്നിഹോത്രിക്കൊപ്പമാണ് സല്മാന് എത്തിയത്.
 | 

നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിബുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. പതിനെട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി തള്ളിയത്. ലൈസന്‍സ് കാലാവധി കഴിഞ്ഞും തോക്ക് കൈവശം വെച്ചതാണ് താരത്തിനു വിനയായത്. വിധി പ്രസ്താവന കേള്‍ക്കാന്‍ കോടതിയില്‍ സഹോദരി അല്‍വിരാ അഗ്‌നിഹോത്രിക്കൊപ്പമാണ് സല്‍മാന്‍ എത്തിയത്.

1998ല്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി എന്ന കേസിനോട് അനുബന്ധിച്ചാണ് അനധികൃതമായി ആയുധം കൈവച്ചെന്ന കേസില്‍ ആയുധ നിയമ പ്രകാരം സല്‍മാനെതിരെ കുറ്റം ചുമത്തിയത്. ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയ സല്‍മാന്‍ ഉജിയാല ബക്കര്‍ എന്ന സ്ഥലത്തു വെച്ച് ഇറച്ചിക്കായി മാനിനെ വേട്ടയാടി എന്നതായിരുന്നു കേസ്.

അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു സല്‍മാനു വിധിച്ച ശിക്ഷ. പിന്നീട് രണ്ടു ദിവസത്തിനു ശേഷം ഗോധ ഫാമില്‍വച്ച് മറ്റൊരു മാനിനെയും സല്‍മാന്‍ വേട്ടയാടുകയും ആ കേസില്‍ കോടതി ഒരു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. 2015 ജൂലൈയില്‍ ഈ കേസുകളില്‍ നിന്നും സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.