സുശാന്ത് സിങ് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍
സുശാന്ത് സിങ് രാജ്പുത് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായി.
Sep 8, 2020, 16:59 IST
| 
മുംബൈ: സുശാന്ത് സിങ് രാജ്പുത് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് അറസ്റ്റ്. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് എന്‍സിബി അറിയിച്ചിരിക്കുന്നത്. റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷ്വയ്ക് ചക്രബര്‍ത്തിയെ ലഹരി മരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിയയെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും. സുശാന്ത് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് റിയ എന്‍സിബിയുടെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.