ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു
ബോളിവുഡ് താരവും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.
Apr 30, 2020, 10:05 IST
| 
മുംബൈ: ബോളിവുഡ് താരവും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 67 വയസായിരുന്നു.
അര്‍ബുദത്തിന് ചികിത്സക്കായി ഒരു വര്‍ഷത്തോളം അമേരിക്കയിലായിരുന്ന ഋഷി കപൂര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് തിരികെയെത്തിയത്. ഹിന്ദി സിനിമയുടെ മഹാനായ ഷോമാന് എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ രണ്ടാമത്തെ മകനാണ്. രണ്‍ബീര്‍ കപൂര്‍ മകനാണ്.