നികുതിയടച്ചില്ല; അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്തു

 | 
Car
അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ്.

ബംഗളൂരു: അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ്. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കാര്‍ പിടിച്ചെടുത്തത്. 2016ല്‍ ബച്ചന്‍ ബംഗളൂരുവിലെ ഒരു വ്യവസായിക്ക് വിറ്റ കാറാണ് ഇത്. ഉടമസ്ഥത മാറ്റാത്തതിനാല്‍ രേഖകള്‍ പ്രകാരം ഇപ്പോഴും ബച്ചന്റെ പേരിലാണ് ഈ കാര്‍ ഉള്ളത്. 

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് ഇത്. കാറിന്റെ ഇന്‍ഷുറന്‍സ് പോലും ഇതുവരെ പുതുക്കിയിട്ടില്ല. ഇതുള്‍പ്പെടെ ഏഴ് ലക്ഷ്വറി കാറുകള്‍ പിടിച്ചെടുത്തതായി ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു. പിടിടച്ചെടുക്കുമ്പോള്‍ വാഹനങ്ങളില്‍ ആവശ്യമായ രേഖകള്‍ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.