കിൽ ദില്ലിലെ പ്രണയഗാനം സജിദേ
വളരെ കുറച്ച് ചിത്രങ്ങൾകൊണ്ട് തന്നെ ബോളീവുഡിൽ ശ്രദ്ധേയരായ താരങ്ങളാണ് പരിണീതി ചോപ്രയും രൺവീർ സിങും. 2011 ൽ പുറത്തിറങ്ങിയ ലേഡീസ് വെസ് റിക്കി ബാൽ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് കിൽ ദിൽ. ട്രെയിലറുകൾകൊണ്ടും പുറത്തിറങ്ങിയ ഗാനങ്ങൾകൊണ്ടും ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിലെ പ്രണയഗാനം സജിദേ പുറത്തിറങ്ങി.
രൺവീറിന്റേയും പരിണീതിയുടേയും തീവ്രപ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. അർജിത് സിങും, നിഹിരാ ജോഷിയും, ഗുൽസാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ എഹ്‌സാൻ ലോയ് ഈണം പകർന്നിരിക്കുന്നു.
സാതിയ, ബണ്ടി ഓർ ബബ്ലി, ജൂം ബരാബർ ജൂം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷാദ് അലി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് കിൽ ദിൽ. രൺവീസ് സിങ്, പരിനീതി ചോപ്ര, അലി സാഫർ, ഗോവിന്ദ, റോക്കി വർമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.

