തെരുവിൽ കിടന്നുറങ്ങുന്നവർ പട്ടികൾ എന്ന വിവാദ പ്രസ്താവന; അഭിജിത്ത് ഭട്ടാചാര്യ മാപ്പ് പറഞ്ഞു

മദ്യ ലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സൽമാനെ പിന്തുണച്ച് വിവാദ പ്രസ്താവന നടത്തിയ പിന്നണിഗായകൻ അഭിജീത് ഭട്ടാചാര്യ മാപ്പ് പറഞ്ഞു. തെരുവിലുറങ്ങിയവരെ നായകളെന്നായിരുന്നു ഗായകൻ അഭിജീത് വിശേഷിപ്പിച്ചത്. സൽമാന്റെ കാര്യത്തിൽ താൻ അൽപ്പം വികാരാധീനനായി പോയെന്നും തന്റെ ട്വീറ്റ് വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അഭിജിത്ത് പറഞ്ഞു.
 | 

തെരുവിൽ കിടന്നുറങ്ങുന്നവർ പട്ടികൾ എന്ന വിവാദ പ്രസ്താവന; അഭിജിത്ത് ഭട്ടാചാര്യ മാപ്പ് പറഞ്ഞു
മുംബൈ : മദ്യ ലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സൽമാനെ പിന്തുണച്ച് വിവാദ പ്രസ്താവന നടത്തിയ പിന്നണിഗായകൻ അഭിജീത് ഭട്ടാചാര്യ മാപ്പ് പറഞ്ഞു. തെരുവിലുറങ്ങിയവരെ നായകളെന്നായിരുന്നു ഗായകൻ അഭിജീത് വിശേഷിപ്പിച്ചത്. സൽമാന്റെ കാര്യത്തിൽ താൻ അൽപ്പം വികാരാധീനനായി പോയെന്നും തന്റെ ട്വീറ്റ് വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അഭിജിത്ത് പറഞ്ഞു.

റോഡിൽ കിടന്നുറങ്ങിയാൽ അവർ പട്ടികളെപ്പോലെ മരിക്കേണ്ടി വരുമെന്നും റോഡ് പാവങ്ങളുടെ വകയല്ലെന്നും ഒരു വർഷത്തോളം വീടില്ലാതെ ജീവിച്ചിട്ടും റോഡിൽ കിടന്നുറങ്ങിയിട്ടില്ലെന്നുമായിരുന്നു അഭിജീത് ആദ്യ ട്വീറ്റിൽ കുറിച്ചത്. ഈ ട്വീറ്റിനെതിരേ ധാരാളം പേർ രംഗത്ത് വന്നതോടെയാണ് അഭിജിത് മാപ്പുപറഞ്ഞത്.

ഇന്നലെ സൽമാനെ പിന്തുണച്ച് രംഗത്തു വന്ന പ്രമുഖരിൽ പലരും നടത്തിയത് മനുഷ്യത്വ രഹിതമായ പ്രസ്താവനകളായിരുന്നു. ജനങ്ങൾക്ക് വീടുകളില്ലാത്തതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നാണ് ജൂവലറി ഡിസൈനർ ഫറാ ഖാൻ അലിയുടെ കണ്ടെത്തൽ. ആരും റോഡിലുറങ്ങാനില്ലായിരുന്നുവെങ്കിൽ സൽമാന് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും ഫറാ പറയുന്നു. റെയിൽ പാളത്തിൽ കിടന്നുറങ്ങിയയാൾ കൊല്ലപ്പെട്ടതിന് ട്രെയിൻ ഡ്രൈവറെ ശിക്ഷിക്കുന്നതു പോലെയാണ് ശിക്ഷയെന്നാണ് സൽമാൻ ഖാൻ കേസ് എന്ന ഹാഷ്ടാഗിൽ നൽകിയിരിക്കുന്ന ട്വിറ്റർ സന്ദേശത്തിൽ ഇവർ പറയുന്നത്.