ആ നീല ബ്രേസ്‌ലെറ്റിനും സൽമാനെ രക്ഷിക്കാനായില്ല

ഹിറ്റ് ആന്റ് റൺ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് ലഭിച്ച ശിക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് എല്ലായിടത്തും. ബോളിവുഡിലെ ഖാൻ രാജാക്കന്മാരിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനം തന്നെ സൽമാൻ തന്റെ 26 വർഷത്തെ അഭിനയ ജീവിതത്തിലൂടെ നേടിയെടുത്തിട്ടുണ്ട്.
 | 
ആ നീല ബ്രേസ്‌ലെറ്റിനും സൽമാനെ രക്ഷിക്കാനായില്ല

മുംബൈ: ഹിറ്റ് ആന്റ് റൺ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് ലഭിച്ച ശിക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് എല്ലായിടത്തും. ബോളിവുഡിലെ ഖാൻ രാജാക്കന്മാരിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനം തന്നെ സൽമാൻ തന്റെ 26 വർഷത്തെ അഭിനയ ജീവിതത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. സൽമാന്റെ കയ്യിലെ നീല ബ്രേസ്‌ലെറ്റ് ഒപ്പം കൂടിയിട്ട് ചുരുങ്ങിയ വർഷങ്ങളേ ആയിട്ടുള്ളൂ.

വെള്ളി ചെയിനിൽ നീല കല്ല് പതിച്ച ആ ബ്രേസ്‌ലെറ്റ് പിന്നെ സൽമാന്റെ ട്രേഡ് മാർക്കായി. ഫിറോസ ബ്രേസ്‌ലെറ്റ് എന്നാണതിന്റെ പേര്. ഫിറോസ കയ്യിലില്ലാതെ പിന്നീട് സൽമാനെ കാണാൻ കഴിയാതായി. സിനിമയിലും പൊതുവേദികളിലും താരത്തിനൊപ്പം തന്നെ ഫിറോസയും ജനശ്രദ്ധയാകർഷിച്ചു. സൽമാസൽമാന്റെ മുഖമുദ്രയായ ആ ആഭരണം പിന്നീട് ഫാഷൻ ലോകത്തും ട്രെൻഡായി മാറി. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിച്ചു.

അയഞ്ഞ പരുവത്തിൽ കൈത്തണ്ടയിൽ വന്ന് കിടക്കുന്ന ബ്രേസ്‌ലെറ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് 2003 ൽ പുറത്തിറങ്ങിയ ‘തേരേ നാം’ എന്ന ചിത്രത്തിലാണ്. പാർട്ണർ മുതൽ ജയ്‌ഹോയിൽ വരെ ഇതിന്റെ സാന്നിദ്ധ്യമുണ്ട്. ഇതെല്ലാം 100 കോടി ക്ലബിൽ ഇടം പിടിക്കുകയും ചെയ്തു. പിന്നീട് ഏക് ഥാ ടൈഗർ എന്ന ചിത്രത്തിൽ മാത്രമാണ് ബ്രേസ്‌ലെറ്റ് ധരിക്കാതെ സൽമാൻ അഭിനയിച്ചത്.

ഫിറോസ ബ്രേസ്‌ലെറ്റും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. സൽമാൻ സദാസമയവും ഫിറോസ സ്‌റ്റോൺ എന്നറിയപ്പെടുന്ന വൈഢൂര്യ കല്ല് ധരിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. സൽമാന്റെ സമയം നന്നാവാൻ വേണ്ടി ഒരു ഹിന്ദു സന്യാസി നൽകിയതാണിതെന്നാണ് സൽമാന്റെ അമ്മ പറയുന്നത്. താരത്തിന്റെ മോശം സമയത്ത് അച്ഛൻ സലിം ഖാൻ വഴിയാണ് പേര് വെളിപ്പെടുത്താത്ത സന്യാസി ബ്രേസ്‌ലെറ്റ് നൽകിയത്. ഇയാൾ ഒരു ജ്യോത്സ്യനും കൂടിയാണ്. എന്തായാലും മനപൂർവ്വമല്ലെങ്കിലും കൊലപാതകക്കേസിലകപ്പെട്ട സൽമാന്റെ കഷ്ടകാലം ഇല്ലാതാക്കാൻ ഈ വൈഢൂര്യകല്ലിനും സാധിച്ചില്ല.