ഷാരൂഖ് വീണ്ടും ഡബിൾ റോളിൽ
മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ അഭിനയിക്കുന്നു. മനീഷ് ശർമ്മ സംവിധാനം ചെയുന്ന 'ഫാൻ' എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്നത്.
| Oct 13, 2014, 12:27 IST
മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ അഭിനയിക്കുന്നു. മനീഷ് ശർമ്മ സംവിധാനം ചെയുന്ന ‘ഫാൻ’ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്നത്.
കാഴ്ച്ചയിൽ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പർ താരവും അയാളുടെ ആരാധകനുംമായിട്ടാണ് ചിത്രത്തിൽ ഷാരൂഖ് എത്തുന്നത്. കാഴ്ചയിലുള്ള സാമ്യത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഓക്‌സർ ജേതാവായ ഹോളിവുഡ് മേക്കപ്പ് ആർടിസ്റ്റ് ഗ്രെഗ് ക്യാനനാണ്് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കുന്നത്. യശ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഫാനിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രം 2015-ൽ പ്രദർശനത്തിനെത്തും.


