ഇളയപുത്രൻ അബ്‌റാമിനെ ലോകത്തിനു പരിചയപെടുത്തി ഷാരുഖ്

പാപ്പരാസികൾക്ക് ഇനി വിശ്രമിക്കാം. ബോളിവുഡ് താരം ഷാരുഖ് ഖാൻ തന്റെ ഇളയ മകൻ അബ്റാമിനെ ലോകത്തിനു പരിചയപെടുത്തി. 2013 മെയ് 27-നാണ് അബ്റാം ജനിച്ചത്. അന്നുമുതൽ പാപ്പരാസികൾ അബ്റമിന്റെ ചിത്രമെടുക്കാൻ പലതവണ ശ്രമിച്ചിരുന്നെങ്കിലും വിഫലമായിരുന്നു.
 | 

ഇളയപുത്രൻ അബ്‌റാമിനെ  ലോകത്തിനു പരിചയപെടുത്തി ഷാരുഖ്

മുംബൈ: പാപ്പരാസികൾക്ക് ഇനി വിശ്രമിക്കാം. ബോളിവുഡ് താരം ഷാരുഖ് ഖാൻ തന്റെ ഇളയ മകൻ അബ്‌റാമിനെ ലോകത്തിനു പരിചയപെടുത്തി. 2013 മെയ് 27-നാണ് അബ്‌റാം ജനിച്ചത്. അന്നുമുതൽ പാപ്പരാസികൾ അബ്‌റമിന്റെ ചിത്രമെടുക്കാൻ പലതവണ ശ്രമിച്ചിരുന്നെങ്കിലും വിഫലമായിരുന്നു. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വാടകഗർഭപാത്രത്തിലൂടെ ജന്മം നൽകിയ മകനാണ് അബ്‌റാം.

മകൻ ആര്യനും മകൾ സുഹാനക്കും ശേഷം മൂന്നാമത്തെ മകനാണ് അബ്‌റാം. ഈദ് ആശംസിക്കുന്നതിനോടൊപ്പം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെയാണ് അബ്‌റാമിനെ ഷാരുഖ് പരിചയപെടുത്തിയത്.

ബാദ്രയിലെ മന്നത്ത് ബംഗ്ലാവിന്റ നാലുചുവരുകൾക്കുള്ളിലായിരുന്നു അബ്‌റാം ഇതുവരെ. ഹാപ്പി ന്യു ഇയർ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളുമായി ലണ്ടനിലാണ് ഷാരുഖ് ഇപ്പോൾ.