ഗായകൻ കൈലാഷ് ഖേർ ആശുപത്രിയിൽ

പ്രശസ്ത ഹിന്ദി ഗായകൻ കൈലാഷ് ഖേർ ആശുപത്രിയിൽ. ന്യൂേേയാർക്കിൽ നിന്ന് തിരിച്ചെത്തിയ ഗായകൻ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് ചികിത്സ തേടുകയായിരുന്നുവെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
 | 
ഗായകൻ കൈലാഷ് ഖേർ ആശുപത്രിയിൽ

മുംബൈ: പ്രശസ്ത ഹിന്ദി ഗായകൻ കൈലാഷ് ഖേർ ആശുപത്രിയിൽ. ന്യൂേേയാർക്കിൽ നിന്ന് തിരിച്ചെത്തിയ ഗായകൻ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് ചികിത്സ തേടുകയായിരുന്നുവെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ആരോഗ്യത്തെ അവഗണിച്ച് ഉത്തരവാദിത്വങ്ങൾ മാത്രം ഏറ്റെടുക്കുന്നത് മൂലം നിങ്ങൾക്ക് ഇഷ്ടമല്ലാത്ത ആശുപത്രികൾ പോലുള്ള സ്ഥലങ്ങളിൽ കൊണ്ടെത്തിക്കുമെന്നും കൈലാഷ് ഖേർ പറഞ്ഞു. ആദ്യമായായിട്ടാണ് ആശുപത്രിയിൽ ഇത്രയും സമയം ചെലവഴിക്കുന്നത്. ന്യൂയോർക്കിൽ നിന്ന് തിരിക്കുമ്പോഴേ അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. അതാണ് വന്നപ്പോൾ തന്നെ ആശുപത്രിയിൽ അഡ്മിറ്റായതെന്നും താരം പറയുന്നു. അസുഖം കാരണം ഗുജറാത്തിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി. തന്റെ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തന്റെ അസുഖമെന്താണെന്ന് കൈലാഷ് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യമാണ് വലിയ കാര്യമെന്നും അത് മറ്റെന്തു നേട്ടത്തേക്കാളും വലുതാണെന്നും കൈലാഷ് ഖേർ കൂട്ടിച്ചേർത്തു.