ബോളിവുഡ് നടി സോഹ അലി ഖാൻ വിവാഹിതയായി
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ വിവാഹിതയായി. അഭിനേതാവായ കുണാൽ ഖേമുവാണ് വരൻ. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
2004ൽ പുറത്തിറങ്ങിയ ദിൽ മാംഗേ മോർ എന്ന ചിത്രത്തിലൂടെയാണ് സോഹ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പിന്നീട് ചില ബംഗാളി ചിത്രങ്ങളിലും സോഹ അഭിനയിച്ചു. 2006ൽ ആമിർ ഖാൻ നായകനായി അഭിനയിച്ച രംഗ് ദേ ബസന്തി എന്ന ചിത്രത്തിൽ സോഹ നായികയായി.
തുടർന്ന് ആഹിസ്ത ആഹിസ്ത, ഖോയാ ഖോയാ ചാന്ദ്, തും മിലെ, മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ തുടങ്ങിയ ചിത്രങ്ങളിലും സോഹ അഭിനയിച്ചു.
ഒരു ബാലതാരമായിട്ടാണ് കുണാൽ ഖേമു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി സീരിയലുകളിലും ഖേമു അഭിനയിച്ചു. 2005ൽ പുറത്തിറങ്ങിയ കലിയുഗ് എന്ന ചിത്രമാണ് കുണാലിനെ ശ്രദ്ധേയനാക്കിയത്. ഗോ ഗോവ ഗോൺ, ട്രാഫിക് സിഗ്‌നൽ, ഗോൽമാൽ 3 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ 99 എന്ന ചിത്രത്തിൽ സോഹയും കുണാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ചിത്രങ്ങൾ കാണാം.



