‘ഹോട്ട് സ്റ്റാര്‍ ലുക്കില്‍’ സുഹാന ഖാന്, തിരശ്ശീലയിലെത്താന്‍ നേരമായെന്ന് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി സുഹാന ഖാന്റെ പുതിയ ലുക്ക്. ബന്ധുവും മോഡലുമായ ആലിയ ചീബയുടെ വിവാഹ സല്‍ക്കാര വേദിയിലാണ് വ്യത്യസ്ത ലുക്കുമായി സുഹാന രംഗത്ത് വന്നിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. കല്യാണപ്പെണ്ണിന്റെ കൂടെ ഒലീവ് നിറത്തിലുള്ള സാരിയുടുത്താണ് സുഹാന ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത്. ഫുട്ബോളും പോപ് ഡാന്‍സും ഇഷ്ടപ്പെടുന്ന സുഹാന സിനിമാ ഇന്ഡസ്ട്രിയിലേക്ക് അരങ്ങേറാന്‍ സമയമായെന്നാണ് ആരാധകരുടെ അഭിപ്രായം.
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്റെയും ഗൗരി ഖാന്റെയും മകളാണ് സുഹാന ഖാന്. സ്ഥിരമായി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സ്വഭാവം സുഹാനയ്ക്കില്ല. ബോളിവുഡ് കിംഗിന്റെ മകളെന്ന രീതിയില്‍ നിരവധി വിവാദങ്ങളിലും സുഹാന അകപ്പെട്ടിരുന്നു. ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി സദാചാര ആക്രമണങ്ങളാണ് 19 വയസിനിടെ സുഹാനക്ക് നേരിടേണ്ടി വന്നത്.
ചിത്രങ്ങള്‍ കാണാം
