ദം ലഗാകെ ഹൈസായിലെ സുന്ദർ സുശീൽ
ഹവായിസാദ എന്ന ചിത്രത്തിന് ശേഷം ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രമാണ് ദം ലഗാക്കെ ഹൈസയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇഷ്ടമില്ലാതെ കല്യാണം കഴിച്ച ഭാര്യയുടെ കൂടെകഴിയുന്ന ഭർത്താവിനെയാണ് സുന്ദർ സുശീൽ എന്ന ഗാനത്തിലൂടെ കാണിക്കുന്നത്. ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രം ദം ലഗാക്കെ ഹൈസ എന്ന ചിത്രത്തിലെയാണ് സുന്ദർ സുശീൽ എന്ന ഗാനം. വരുൺ ഗ്രോവർ എഴുതിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനുമാലിക്കാണ്. മാലിനി അശ്വസ്തിയും രാഹുൽ റാമും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.
ആയുഷ്മാൻ ഖുറാന സീറോ സൈസ് ഫിഗർ മോഹിക്കുന്ന ഭർത്താവായി എത്തുമ്പോൾ വണ്ണമുള്ള ഭാര്യായായി എത്തുന്നത് ഭൂമി പട്‌നാകറാണ്. ഇവരെ കൂടാതെ സഞ്ജയ് മിശ്ര, വിധുഷി മെഹറയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത ഗായകൻ കുമാർ സാനു അദ്ദേഹമായി തന്നെ അതിഥി വേഷത്തിലും എത്തുന്ന ചിത്രമാണ് ദം ലഗാക്കെ ഹൈസ. ശരത്ത് കതരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദം ലഗാക്കെ ഹൈസ. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും മനീഷ് ശർമ്മയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 27ന് തീയേറ്ററിലെത്തും.

