പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതി; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്കിയ പരാതിയിലാണ് കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റ് സണ്ണിയെ ചോദ്യം ചെയ്തത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം വാാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നാണ് പരാതി.
2016 മുതല്‍ ചില വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാനാണ് പണം നല്‍കിയതെന്ന് പരാതിയില്‍ ഷിയാസ് പറയുന്നു. പരിപാടികളുടെ കോ ഓര്‍ഡിനേറ്ററാണ് ഷിയാസ്. 12 തവണകളായാണ് ഇത്രയും തുക താരത്തിന് നല്‍കിയത്. എന്നാല്‍ ഈ ഉദ്ഘാടന പരിപാടികളില്‍ സണ്ണി പങ്കെടുത്തില്ലെന്നും ഷിയാസ് ആരോപിക്കുന്നു. അതേസമയം ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ സണ്ണി നിഷേധിച്ചു.
സംഘാടകരുടെ പിഴവു മൂലമാണ് പരിപാടികളില്‍ പങ്കെടുക്കാത്തതെന്നാണ് സണ്ണി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരിപാടികള്‍ അഞ്ച് തവണ മാറ്റിവെച്ചു. വീണ്ടും പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞുവെന്നാണ് വിവരം. സിനിമാ ഷൂട്ടിംഗിനായി തിരുവനന്തപുരം പൂവാറിലെത്തിയ സണ്ണി ലിയോണിനെ അവിടെയെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.