സുശാന്ത് സിങ് രാജ്പുതിന്റെ മരണം; സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ അനുമതി. സുശാന്തിന്റെ പിതാവ് ബിഹാറില്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ശേഖരിച്ച തെളിവുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സിബിഐക്ക് കൈമാറണമെന്ന് കോടതി മുംബൈ പോലീസിന് നിര്‍ദേശം നല്കി.
കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി ഹര്‍ജി നല്‍കിയിരുന്നു. സുപ്രീം കോടതി ഇത് തള്ളി. റിയയ്ക്കും കുടുംബത്തിനും എതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നല്‍കിയത്. റിയയുടെ കുടുംബം സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്ന് പരാതിയില്‍ ആരോപണമുണ്ട്.
സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് റിയയുടെ കുടുംബം കോടികള്‍ തട്ടിയെടുത്തതായും ആരോപണമുണ്ട്. നേരത്തേ സിബിഐ അന്വേഷണം വേണമെന്ന സുശാന്തിന്റെ കുടുംബത്തിന്റെ ആവശ്യം ബിഹാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.