തബു വിവാഹിതയാകുന്നു?

ബോളിവുഡ് താരം തബു വിവാഹിതയാകുന്നതായി റിപ്പോർട്ട്. മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് വരനെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 44 കാരിയായ തബുവിനേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ് നടനുമായി തബു പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു.
 | 
തബു വിവാഹിതയാകുന്നു?

 

മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നതായി റിപ്പോർട്ട്. മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് വരനെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 44 കാരിയായ തബുവിനേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ് നടനുമായി തബു പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലിനൊപ്പം കാലാപാനിയിൽ തബു നായികയായിട്ടുണ്ട്.