ഡേര്‍ട്ടി പിക്ചറില്‍ ഷക്കീലയായി അഭിനയിച്ച ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി

സില്ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്ട്ടി പിക്ചര് എന്ന ചിത്രത്തില് ഷക്കീലയായി അഭിനയിച്ച ബംഗാളി താരം ആര്യ ബാനര്ജിയെ മരിച്ച നിലയില് കണ്ടെത്തി.
 | 
ഡേര്‍ട്ടി പിക്ചറില്‍ ഷക്കീലയായി അഭിനയിച്ച ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ ഷക്കീലയായി അഭിനയിച്ച ബംഗാളി താരം ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളിംഗ് ബെല്‍ അടിച്ചിട്ടും ഫോണ്‍ ചെയ്തിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ വീട്ടുജോലിക്കാരി പോലീസില്‍ വിവരമറിയിച്ചു. പോലീസ് കതക് പൊളിച്ച് അകത്തു കടന്നാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. 33 വയസായിരുന്നു. ഡേര്‍ട്ടി പിക്ചറിന് പുറമേ മറ്റു നിരവധി ബോളിവുഡ് ചിത്രങ്ങളിലും ആര്യ വേഷമിട്ടിട്ടുണ്ട്. ദിബാകര്‍ ബാനര്‍ജിയുടെ ലവ്, സെക്‌സ് ഓര്‍ ധോക്കാ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സാവ്ധാന്‍ ഇന്ത്യ എന്ന ജനപ്രിയ ടിവി ഷോയിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിത്താര്‍ വിദഗ്ദ്ധന്‍ നിഖില്‍ ബാനര്‍ജിയുടെ മകളാണ്.