ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

ഇന്ത്യയിൽ ചില സിനിമകൾ സെൻസർ ബോർഡ് നിരോധിച്ചിട്ടുണ്ട്. ചിത്രത്തിലെ രംഗങ്ങളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമാണ് പലപ്പോഴും നിരോധനത്തിന് കാരണമാകുന്നത്.
 | 

ഇന്ത്യയിൽ ചില സിനിമകൾ സെൻസർ ബോർഡ് നിരോധിച്ചിട്ടുണ്ട്. ചിത്രത്തിലെ രംഗങ്ങളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമാണ് പലപ്പോഴും നിരോധനത്തിന് കാരണമാകുന്നത്. ചില സംവിധായകരുടെ ചിത്രങ്ങളും വിലക്കിന് ഇരയാകാറുണ്ട്. ഇത്തരം ചിത്രങ്ങൾ വീണ്ടും ഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ആണ് പതിവ്. അങ്ങനെ ഇന്ത്യൻ മണ്ണിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചില ചിത്രങ്ങൾ പരിചയപ്പെടാം.

1. കാമസൂത്ര (1996) 

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

വാത്സ്യായനൻ രചിച്ച പുരാതന ഹൈന്ദവ ഗ്രന്ഥമായ കാമ സൂത്രയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണിത്. പരമ്പരാഗത രീതിയിൽ ചിത്രീകരിച്ച ചിത്രമാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന ലൈംഗിക രംഗങ്ങൾ മൂലമാണ് ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കാതിരുന്നത്.

2. ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ (2015)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

കാമസൂത്രയെ പോലെ തന്നെ ഈ ചിത്രവും നിരോധിക്കാൻ കാരണം ഇതിലെ ലൈംഗിക രംഗങ്ങൾ തന്നെയാണ്. ഈ ചിത്രത്തിന് സെൻസർ ബോർഡ് പ്രത്യേകം റേറ്റിങ് നൽകിയില്ലെങ്കിലും പല രംഗങ്ങളിലും അവർ കത്രിക വച്ചു.

3. ബാൻഡിറ്റ് ക്യൂൻ (1994)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

ഫൂലൻ ദേവിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രമാണ് ബാൻഡിറ്റ് ക്യൂൻ. ഈ ചിത്രത്തിന്റെ ആധികാരികതയെ ഫൂലൻ ദേവി തന്നെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചിത്രം നിരോധിച്ചത്. കാൻ, എഡിൻബർഗ് എന്നീ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.

4. ഫയർ (1996)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സ്വവർഗ്ഗ സ്‌നേഹം വരച്ചുകാട്ടിയ ആദ്യ ചിത്രം എന്ന് ഇതിനെ പറയാം. ഇതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളുമാണ് ചിത്രം നിരോധിക്കാൻ കാരണം. ദീപ മേത്ത സംവിധാനം ചെയ്ത ചിത്രത്തിൽ നന്ദിതാ ദാസും ശബാന ആസ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

5. ബ്ലാക്ക് ഫ്രൈഡേ (2004)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

1993ൽ മുംബൈയിൽ നടന്ന ബോംബ് സ്‌ഫോടനത്തെയും ഹുസൈൻ സൈദിയുടെ പുസ്തകത്തേയും അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഈ വിവാദ പ്രമേയം തന്നെയാണ് ചിത്രത്തിന് പ്രദർശനാനുമതി കിട്ടാതിരിക്കാനുള്ള കാരണവും.

6. വാട്ടർ (2005)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

വിവാദ സംവിധായക ദീപ മേത്തയുടെ മറ്റൊരു ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ വാട്ടർ. 2000ത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ പ്രതിഷേധമുണ്ടാകുകയും സെറ്റ് നശിപ്പിക്കുകയും ഉണ്ടായി. മനുഷ്യാവകാശ പ്രവർത്തകനായ അരുൺ പതക് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ പ്രതിഷേധം ആളിക്കത്തിയപ്പോൾ യുപി സർക്കാർ ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞു. പിന്നീട് ഈ ചിത്രം 2007ലാണ് റിലീസ് ചെയ്തത്.

7. ഹവാ ആനേ ദേ (2004)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ചില ദൃശ്യങ്ങൾ ഒഴിവാക്കാനുള്ള സെൻസർ ബോർഡിന്റെ ആവശ്യം സംവിധായകൻ അംഗീകരിച്ചില്ല. അതിനാൽ തന്നെ ചിത്രം ഇന്ത്യയിൽ റിലീസും ചെയ്തില്ല.

8. കിസ്സാ കുർസി കാ (1977)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

എഴുപതുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹാസ്യാനുകരണമായിരുന്നു വരച്ചു കാട്ടിയത്. സെൻസർ ബോർഡിന്റെ നിരോധനം ഏറ്റുവാങ്ങിയത് കൂടാതെ ചിത്രത്തിന്റെ കോപ്പികളും പ്രധാന പ്രിന്റും സഞ്ജയ് ഗാന്ധി അനുകൂലികൾ അഗ്നിക്കിരയാക്കി.

9. പാഞ്ച് (2013)

ഇന്ത്യയിൽ പ്രദർശനം നിരോധിച്ച 9 ചിത്രങ്ങൾ

 

ബോളിവുഡിലെ പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് അണിയിച്ചൊരുക്കിയ ചിത്രമാണ് പാഞ്ച്. മയക്കുമരുന്ന്, ലൈംഗികത, അക്രമം എന്നിങ്ങനെയുള്ള ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഇവിടെയും വില്ലനായത്.