സുശാന്ത് സിങ് രാജ്പുതിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
Jul 30, 2020, 14:45 IST
| 
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പോലീസ് അവരുടെ ജോലി ചെയ്യട്ടെയെന്നും സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.
വിഷയത്തില്‍ എന്തെങ്കിലും കാര്യമായി ബോധിപ്പിക്കാനുണ്ടെങ്കില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരിയായ അല്‍ക പ്രിയയ്ക്ക് കോടതി നിര്‍ദേശം നല്കി. മഹാരാഷ്ട്ര പോലീസും ബിഹാര്‍ പോലീസുമാണ് ഇപ്പോള്‍ മരണത്തില്‍ അന്വേഷണം നടത്തി വരുന്നത്.