സിഡ്’ലെ രണ്ടാം ഗാനം തൂ സറൂരി

ഹോട്ടയാ ട്രെയിലറും സൂപ്പർ ഹോട്ടായ ആദ്യ ഗാനം കൊണ്ടും ഹിറ്റായ ചിത്രം സിഡ്'ലെ രണ്ടാം ഗാനം തൂ സറൂരി പുറത്തിറങ്ങി. പ്രശസ്ത പരസ്യ സംവിധായകൻ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് സിഡ്. നായിക മന്നാരയും നായകൻ കരൺവീർ ശർമ്മയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. സുനീതി ചൗഹാനും ഷരീബ് സബരിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഷക്കീൽ അസ്മിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷരീബ്തോഷി കൂട്ടുകെട്ടാണ്.
 | 

ഹോട്ടയാ ട്രെയിലറും സൂപ്പർ ഹോട്ടായ ആദ്യ ഗാനം കൊണ്ടും ഹിറ്റായ ചിത്രം സിഡ്’ലെ രണ്ടാം ഗാനം തൂ സറൂരി പുറത്തിറങ്ങി. പ്രശസ്ത പരസ്യ സംവിധായകൻ വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് സിഡ്. നായിക മന്നാരയും നായകൻ കരൺവീർ ശർമ്മയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. സുനീതി ചൗഹാനും ഷരീബ് സബരിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഷക്കീൽ അസ്മിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷരീബ്‌തോഷി കൂട്ടുകെട്ടാണ്.

പുതുമുഖ നായിക മന്നാരയുടെ അദ്ധനഗ്‌ന പോസ്റ്റുകൾ കൊണ്ട് വാർത്തയിൽ നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രിയങ്ക ചോപ്രയുടെ കസിൻ സഹോദരിയാണ് ചിത്രത്തിലെ നായികയായി എത്തുന്ന ബാർബി ഹൻഡ അഥവ മന്നാര. ചോക്ലേറ്റ്, ധൻ ധനാ ധൻ ഗോൾ, ഹേറ്റ് സ്‌റ്റോറി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയാണ് സിഡ് സംവിധാനം ചെയ്യുന്നത്. വിവേക് അഗ്‌നിഹോത്രിയും രോഹിത് മൽഹോത്രയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കരൺവീർ ശർമ്മ, മന്നാര, ശ്രദ്ധ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബനാറസ് മീഡിയ വർക്‌സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ അനുഭവ് സിൻഹ നിർമ്മിക്കുന്ന ചിത്രം 2015 ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും.