ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ ശിവസേനയിലേക്ക്
മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ ശിവസേനയിലേക്ക്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച താരം സെപ്റ്റംബറില്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. തിങ്കളാഴ്ച ഇവര്‍ ശിവസേന അംഗത്വം സ്വീകരിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മാര്‍ച്ചില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് കഴിഞ്ഞ സെപ്റ്റംബറില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ മൂലം കോണ്‍ഗ്രസില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ചാണ് അവര്‍ പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപമിന് എതിരെ എഴുതിയ കത്തില്‍ പാര്‍ട്ടി നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ നിരാശയായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് രാജിവെക്കാന്‍ താന്‍ തീരുമാനിച്ചതെന്നുമാണ് അവര്‍ പിന്നീട് വിശദീകരിച്ചത്.