മയക്കുമരുന്ന് കേസില്‍ നടന് വിവേക് ഒബ്രോയിയുടെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്.
Oct 16, 2020, 13:32 IST
| 
മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ താരത്തിന്റെ വീട്ടില്‍ ബംഗളൂരു പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. താരത്തിന്റെ ഭാര്യയുടെ സഹോദരനാണ് മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ. ഇയാള്‍ക്കു വേണ്ടിയായിരുന്നു തെരച്ചില്‍.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. ഇയാളുടെ ഫാം ഹൗസില്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിരവധി പേര് പങ്കെടുത്തിരുന്നു. കഴിഞ്ഞ മായം ഇയാളുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കേസില്‍ കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയവരും റേവ് പാര്‍ട്ടി സംഘാടകരായ വിരേന്‍ ഖന്ന, രാഹുല്‍ ഥോന്സെ എന്നിവരും അറസ്റ്റിലായിരുന്നു.