ബോളിവുഡ് അംഗീകരിക്കുന്നില്ല; തനിക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും സണ്ണി ലിയോൺ
ന്യൂഡൽഹി: ബോളിവുഡ് തന്നെ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് നടി സണ്ണി ലിയോൺ. പലർക്കും തന്നെ ഇഷ്ടമല്ലെന്നും ഈ മേഖലയിൽ താൻ വിജയിക്കുന്നതിനോട് ആർക്കും താൽപര്യമില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു. എക് പഹേലി ലീലയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഡൽഹിയിൽ എത്തിയതായിരുന്നു സണ്ണി ലിയോൺ.
താൻ ബോളിവുഡിൽ എത്തിയിട്ട് വർഷങ്ങളായി. അവാർഡിനായി ഒരിക്കൽ പോലും താൻ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതിനുള്ള കാരണമായി താൻ വിലയിരുത്തുന്നത് താൻ കടന്നു വന്ന പശ്ചാത്തലമാണ്. തനിക്ക് അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും വിചാരിക്കുന്നില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു.
അവാർഡ് ദാനച്ചടങ്ങുകളിൽ താനും ഭർത്താവും പങ്കെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ സന്തോഷമാണുള്ളത്. താൻ അത് ആസ്വദിക്കാറുണ്ടെന്നും സണ്ണി ലിയോൺ പറയുന്നു. ബോളിവുഡിൽ നല്ല ചിത്രങ്ങൾ വരുന്നുണ്ട്. കങ്കണ റണാവത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ക്വീനിനെ അഭിനന്ദിക്കാനും സണ്ണി ലിയോൺ മറന്നില്ല. മികച്ച ചിത്രമാണ് ക്വീൻ. ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ താൻ സന്തോഷിക്കുന്നതായും സണ്ണി ലിയോൺ പറഞ്ഞു.


