ഇന്ദ്രന്‍സിന് അതിവിനയത്തിന്റെ ആവശ്യമുണ്ടോ? പോസ്റ്റ് വായിക്കാം

ഇംബോസ്റ്റര്‍ സിന്‍ഡ്രോം പ്രകടമായ അഭിമുഖങ്ങളാണ് ഇന്ദ്രന്‍സിന്റേതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം.
 | 
Indrans
അദ്ദേഹത്തിന് ധൈര്യമായി ഒരു മുഴുവന്‍ കസേരയിലും ആസനം പകുതിവയ്ക്കാതെ പൂര്‍ണ്ണമായി കയറിയിരിക്കാവുന്നതാണ്. 

ഇംബോസ്റ്റര്‍ സിന്‍ഡ്രോം പ്രകടമായ അഭിമുഖങ്ങളാണ് ഇന്ദ്രന്‍സിന്റേതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം. ഏറെ കഴിവുകളുള്ളവര്‍ പോലും തങ്ങളുടെ നേട്ടത്തിന് കാരണം ഭാഗ്യമാണെന്നും തങ്ങള്‍ കഴിവുകെട്ടവരാണെന്നും വിശ്വസിക്കുന്ന അവസ്ഥയെയാണ് ഇംബോസ്റ്റര്‍ സിന്‍ഡ്രോം എന്ന് മനഃശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഇന്ദ്രന്‍സിന്റെ അഭിമുഖങ്ങളിലെ അതിവിനയം ഈ അവസ്ഥ പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാനബോധമായി അത് മാറിക്കഴിഞ്ഞുവെന്നും മനോജ് നീലകണ്ഠന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഹോം' സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും ആ വ്യക്തിത്വ വൈകല്യമുള്ള കഥാപാത്രമായതിനാല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്ന് മനസിലാക്കാം. ഇന്ദ്രന്‍സിലുള്ള സൂക്ഷ്മാഭിനയ കഴിവുകളെ അദ്ദേഹം തിരിച്ചറിയുന്നതിലുപരി സംവിധായകന്‍ കണ്ടെത്തിയതിനാലാണ് ഇന്നും അദ്ദേഹം സിനിമയില്‍ നില്‍ക്കുന്നത്. അല്ലാതെ അതിവിനയം കൊണ്ടല്ല. അദ്ദേഹം മറ്റേതു 'മഹാ'നടന്മാര്‍ക്കും സമനാണ്. അദ്ദേഹത്തിന് ധൈര്യമായി ഒരു മുഴുവന്‍ കസേരയിലും ആസനം പകുതിവയ്ക്കാതെ പൂര്‍ണ്ണമായി കയറിയിരിക്കാവുന്നതാണ്. 

എന്തെങ്കിലും മേഖലയിലെ പ്രത്യേക കഴിവോ, ആര്‍ജ്ജിത പഠനമോ, സാമൂഹ്യശ്രേണിയിലെ പ്രത്യേക പൊസിഷന്റെ അടിസ്ഥാനത്തിലോ അല്ലാതെതന്നെ മനുഷ്യരെല്ലാം  സമന്മാരാണെന്ന് തിരിച്ചറിവില്ലാത്ത സമൂഹമാണല്ലോ നമ്മുടേത്. അതിനാല്‍ ഇംബോസ്റ്റര്‍ സിന്‍ഡ്രോം ഉള്ളവര്‍ കൂടുമെന്നും മനോജ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പോസ്റ്റ് വായിക്കാം

ശ്രീ ഇന്ദ്രൻസ്‌ ഇന്റർവ്വ്യൂകളിൽ പ്രകടിപ്പിക്കുന്ന അതിവിനയം എനിക്കിഷ്ടമല്ല.

അത്‌ മലയാളം സിനിമാ ഇന്റസ്റ്റ്രികളിലെ അതിജീവനത്തിനു സഹായകമായിരിക്കാം, ‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനബോധമായി മാറിക്കഴിഞ്ഞു.

'ഇംബോസ്റ്റര്‍ സിന്‍ഡ്രോം' പ്രകടമായ ഇന്റർവ്വ്യൂകളാണു അദ്ദേഹത്തിന്റേത്‌ എന്നുതോന്നാറുണ്ട്‌.

'ഹോം' സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും ആ വ്യക്തിത്വവൈകല്യത്തിന്റെ കഥാപാത്രമായതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞതായി മനസ്സിലാകും...

എന്നാലും ശ്രീ ഇന്ദ്രൻസിലുള്ള സൂക്ഷ്മാഭിനയ കഴിവുകളെ അദ്ദേഹം തിരിച്ചറിയുന്നതിലുപരി സംവിധായകൻ കണ്ടെത്തിയതിനാലാണു ഇന്നും അദ്ദേഹം സിനിമയിൽ നിൽക്കുന്നത്‌, അല്ലാതെ അതിവിനയം കൊണ്ടല്ല... അദ്ദേഹം മറ്റേതു 'മഹാ' നടന്മാർക്കും സമനാണു.

അദ്ദേഹത്തിനു ധൈര്യമായി ഒരു മുഴുവൻ കസേരയിലും ആസനം പകുതിവയ്ക്കാതെ പൂർണ്ണമായി കയറിയിരിക്കാവുന്നതാണു...

എന്തെങ്കിലും മേഖലയിലെ പ്രത്യേക കഴിവോ, ആർജ്ജിത പഠനമോ, സാമൂഹ്യശ്രേണിയിലെ പ്രത്യേക പൊസിഷന്റെ അടിസ്ഥാനത്തിലോ അല്ലാതെതന്നെ മനുഷ്യരെല്ലാം സമന്മാരാണെന്ന് തിരിച്ചറിവില്ലാത്തസമൂഹമാണല്ലോ നമ്മുടേത്‌. അതിനാൽ ഇംബോസ്റ്റര്‍ സിന്‍ഡ്രോം ഉള്ളവർ കൂടും.

(വളരെ കഴിവുള്ള ആളുകള്‍ പോലും തങ്ങള്‍ ശരിക്കും കഴിവ് കെട്ടവരാണ്, എന്തോ ഭാഗ്യം കൊണ്ടാണ് എല്ലാം നേടിയത് എന്ന് ആത്മാര്‍ത്ഥമായി വിശ്വാസിക്കുന്നു. 1978 ല്‍ പോളിന്‍ ക്ലാന്‍സ്, സൂസന്‍ ഐംസ് എന്നീ മനഃശാസ്ത്രജ്ഞരാണ് ഈ അവസ്ഥയെ ഇംബോസ്റ്റര്‍ സിന്‍ഡ്രോം എന്ന് പേരിട്ടത് - കട: ഡോ ബ്രൈറ്റ്‌)