എല്ലാ സീനിലും തല്ല് പ്രതീക്ഷിക്കരുത്; 'മലൈക്കോട്ടൈ വാലിബൻ' ഒരു ആക്ഷൻ ചിത്രം മാത്രമല്ലെന്ന് ടിനു പാപ്പച്ചൻ

 | 
tinu


മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ മലൈക്കോട്ടൈ വാലിബൻ ആക്ഷൻ സിനിമയല്ലെന്ന് ടിനു പാപ്പച്ചൻ.  ചിത്രത്തിൽ ടിനു സഹ സംവിധായകനാണ്. സിനിമയെ ഒരു ആക്ഷൻ ചിത്രമായി കണ്ട് അമിത പ്രതീക്ഷ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലൈക്കോട്ടൈ വാലിബൻ്റെ എല്ലാ സീനിലും തല്ല് പ്രതീക്ഷിക്കരുതെന്നും ഒരു ആക്ഷൻ ചിത്രം മാത്രമല്ല വാലിബനെന്നുമാണ് ടിനു പറഞ്ഞത്. മലൈക്കോട്ടൈ വാലിബൻ ചില ആക്ഷൻ രംഗങ്ങളുള്ള ഒരു ഇമോഷണൽ ഡ്രാമയാണെന്നും ടിനു അഭിപ്രായപ്പെട്ടു.