ഡ്രൈവിംഗ് ലൈസൻസ് ഹിന്ദിയിൽ; അക്ഷയ് കുമാർ-ഇമ്രാൻ ഹഷ്‌മി ചിത്രത്തിൽ പൃഥ്വിരാജ് നിർമ്മാണ പങ്കാളി

പൃഥ്വിരാജ് ഹിന്ദി സിനിമയിൽ നിർമ്മാണ പങ്കാളി ആകുന്നു. അദ്ദേഹത്തിന്റെ തന്നെ ഹിറ്റ് ചിത്രമായ ഡ്രൈവിങ് ലൈസൻസ് ആണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. കരൺ ജോഹർ ഒന്നിച്ചാണ് പൃഥ്വി ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും, സുരാജ് ചെയ്ത വേഷം ഇമ്രാൻ ഹഷ്‌മിയും ചെയ്യും.
ഗുഡ് ന്യൂസിന്റെ മികച്ച വിജയത്തിന് ശേഷം, സംവിധായകൻ രാജ് മേത്തയുമായി അക്ഷയ് കുമാർ വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ഇത്.
കരൺ ജോഹർ ഡ്രൈവിംഗ് ലൈസൻസ് റീമേക്ക് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ മുതൽ നിർമാണ പങ്കാളിയായി പൃഥ്വിരാജിനെയും ക്ഷണിച്ചിരുന്നു. ഹിന്ദി ആരാധകർക്കായി തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കുന്നത്. അടുത്ത ജനുവരിയിൽ ആണ് ഷൂട്ട് തുടങ്ങുക. 50 ദിവസം ആണ് ഷൂട്ടിങ് എന്നാണ് അറിയുന്നത്.
ഡ്രൈവിംഗ് ലൈസൻസിലേക്ക് പോകുന്നതിനുമുമ്പ്, അക്ഷയ് സിൻഡ്രെല്ല, ഓ മൈ ഗോഡ് 2, രാമസേതു എന്നിവയിലെ ജോലി പൂർത്തിയാക്കും. മറുവശത്ത് ഇമ്രാൻ സൽമാൻ ഖാനും കത്രീന കൈഫിനൊപ്പം ടൈഗർ 3 അഭിനയിക്കും.
മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.