നന്‍പകല്‍ നേരത്ത് മയക്കം; മമ്മൂട്ടി കമ്പനി, ലിജോ ജോസ് പെല്ലിശ്ശേരി, എസ്.ഹരീഷ് ചിത്രം തുടങ്ങി

 | 
Nanpakal Nerathu Mayakkam

മമ്മൂട്ടി നായകനും നിര്‍മാതാവുമാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ പുതിയ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവീ മൊണാസ്ട്രിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പളനിയിലാണ് ചിത്രീകരണം ആരംഭിച്ചത്. എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 40 ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പേരന്‍പ്, പുഴു, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന തേനി ഈശ്വറാണ് ക്യാമറ ചലിപ്പിക്കുന്നത്.