പാൻ ഇന്ത്യൻ നായകൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഏക നടൻ ദുൽഖറാണ്; നാനി

 | 
dq


പാൻ ഇന്ത്യൻ നായകൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഏക നടൻ ദുൽഖർ സൽമാൻ ആണെന്ന് തെലുങ്ക് നടൻ നാനി. വിവിധ ഭാഷകളിലെ സംവിധായകർ ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ കാത്തിരിക്കുയാണെന്നും, അതാണ് ഒരു പാൻ ഇന്ത്യൻ നടന്റെ യഥാർത്ഥ നിർവചനം എന്നും നാനി പറഞ്ഞു. കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രത്തിന്റെ തെലുങ്ക് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നാനി.

'പാൻ ഇന്ത്യ എന്ന പദം എനിക്ക് ഇഷ്ടമല്ല. എന്നാൽ പാൻ ഇന്ത്യൻ നടൻ എന്ന് വിളിക്കാവുന്ന ഒരേയൊരു നായകൻ ദുൽഖർ സൽമാൻ മാത്രമാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നുള്ള സംവിധായകർ അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നു. ദുൽഖറിന്റെ ഓകെ ബംഗാരം (ഓകെ കൺമണി മൊഴിമാറ്റം) എന്ന ചിത്രത്തിന് ഞാൻ ശബ്ദം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വളർച്ചയിൽ എനിക്ക് സന്തോഷമുണ്ട്,' നാനി പറഞ്ഞു.

കിംഗ് ഓഫ് കൊത്ത തന്റെ സ്വപ്ന ചിത്രമെന്ന് ദുൽഖർ വ്യക്തമാക്കി. പാട്ടും ഡാൻസും ആക്ഷൻ രംഗങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാമുള്ള പെർഫക്ട് ഗ്യാങ്‌സ്റ്റർ ഡ്രാമയാണ് കിംഗ് ഓഫ് കൊത്തയെന്നും ചിത്രത്തിനായി തങ്ങൾ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 24നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.