ഷൂട്ടിംഗിനിടെ നടന്റെ കയ്യിലെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു; ഛായാഗ്രാഹക കൊല്ലപ്പെട്ടു, സംവിധായകന്‍ പരിക്ക്

 | 
Hutchins

ഷൂട്ടിംഗിനിടെ നടന്‍ കയ്യിലെ തോക്കില്‍ നിന്ന് വെടിപൊട്ടി ഛായാഗ്രാഹക കൊല്ലപ്പെട്ടു. ഹലൈന ഹച്ചിന്‍സ് എന്ന ഛായാഗ്രാഹകയാണ് കൊല്ലപ്പെട്ടത്. സംവിധായകന്‍ ജോയല്‍ സൂസയ്ക്ക് പരിക്കേറ്റു. റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. അമേരിക്കന്‍ താരവും നിര്‍മാതവുമായ അലെക് ബാള്‍ഡ്‌വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. ചിത്രീകരണത്തിന് ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് എങ്ങനെയാണ് വെടിയുതിര്‍ന്നതെന്ന് വ്യക്തമല്ല.

സംഭവത്തിന് തൊട്ടുപിന്നാലെ ഹച്ചിന്‍സിനെ ഹെലികോപ്ടറില്‍ ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംവിധായകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ നടന്‍ അലക് ബാള്‍ഡ് വിന്നിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.