കണ്ണിന് കണ്ണ്, പല്ലിന് പല്ല്! ഷാജി കൈലാസ് മാജിക്കുമായി കടുവ ടീസര്‍ പുറത്ത്

 | 
Kaduva


ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ ടീസര്‍ പുറത്ത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം ആക്ഷന്‍ പാക്ക്ഡ് ആയിരിക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന കടുവ 2022ല്‍ തീയേറ്ററുകളില്‍ എത്തും. ജിനു വി. ഏബ്രഹാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവും സംഗീതം ജെയ്ക്‌സ് ബിജോയിയും നിര്‍വഹിച്ചിരിക്കുന്നു. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്.

വീഡിയോ കാണാം