മൊട്ടയടിച്ച് ഫഹദ് ഫാസില്‍; വില്ലന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് പുഷ്പ അണിയറ പ്രവര്‍ത്തകര്‍

 | 
fahad pushpa

ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. മൊട്ടയടിച്ച് കിടിലന്‍ മേക്കോവറിലാണ് ഫഹദ് എത്തുന്നത്. അല്ലു അര്‍ജുന്‍ നായകനാകുന്ന സിനിമയില്‍ വില്ലന്‍ വേഷമാണ് ഫഹദ് ചെയ്യുന്നത്. 

ഭന്‍വാര്‍ സിംഗ് ശേഖാവത് ഐപിഎസ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിനെ ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൊട്ടത്തലയനായ ക്രൂരനായ പൊലീസുകാരനായിരിക്കും ഭന്‍വാര്‍ എന്ന് ഉറപ്പ് നല്‍കുന്നതാണ് പോസ്റ്റര്‍. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.