അവാര്‍ഡിന് തൊട്ടുപിന്നാലെ ഫസ്റ്റ് ലുക്ക്; സിദ്ധാര്‍ത്ഥ് ശിവയുടെ 'എന്നിവര്‍' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

 | 
Ennivar

മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിന് പിന്നാലെ 'എന്നിവര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. അവാര്‍ഡ് നേട്ടത്തില്‍ സിദ്ധാര്‍ത്ഥ് ശിവയെ അഭിനന്ദിച്ചു കൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്. ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എന്നിവരിലെ അഭിനയത്തിന് സുധീഷിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ജീവിതത്തിലെ നിര്‍ണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‌നലളിതമായി ആവിഷ്‌കരിച്ച സംവിധാന മികവിനാണ് പുരസ്‌കാരം എന്നായിരുന്നു അവാര്‍ഡ് ജൂറി സിദ്ധാര്‍ത്ഥ് ശിവയെക്കുറിച്ച് പരാമര്‍ശിച്ചത്. സുധീഷ്, ജിയോ ബേബി, സര്‍ജാനോ ഖാലിദ്, സൂരജ് എസ് കുറുപ്പ്, ബിനു പപ്പു, അര്‍ജുന്‍ ആയിലത്ത്, സുബിന്‍ സുധാകരന്‍, ജാഫര്‍ കുടുവ, ബിനില്‍ എല്‍ദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

സിന്റോ പൊടുത്താസ് ഛായാഗ്രഹണവും സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ വിശാല്‍ ജോണ്‍സണാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രസംയോജനം.