'സ്വാതന്ത്യസമരം'; നാല് സംവിധായകര്‍ക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് ജിയോ ബേബി

 | 
Poster

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ജിയോ ബേബി. സ്വാതന്ത്ര്യസമരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജിയോ ബേബിക്കൊപ്പം നാലു സംവിധായകര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍.

മാന്‍കൈന്‍ഡ് സിനിമാസും സിമെട്രി സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, രജിഷ വിജയന്‍, രോഹിണി, സിദ്ധാര്‍ത്ഥ് ശിവ, കബനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.