ഹൃദയം ജനുവരിയില്‍ റിലീസ്; തിയതി പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസന്‍

 | 
Hridayam

പ്രണവ് മോഹന്‍ലാല്‍ നായകനായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ജനുവരിയില്‍ റിലീസ് ചെയ്യും. ജനിവരി 21ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റര്‍ ഇന്നു ഷെയര്‍ ചെയ്യാന്‍ പറ്റുന്നതില്‍ ഒരുപാടു സന്തോഷം എന്ന് വിനീത് ഫെയിസ്ബുക്കില്‍ കുറിച്ചു.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ആദ്യം പുറത്തുവന്ന ദര്‍ശനാ എന്ന ഗാനവും അരികെ നിന്ന നിഴല്‍ പോലെ, ഒണക്ക മുന്തിരി എന്നീ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.