ഡേറ്റിങ്ങിലാണ്.. കുറിപ്പുമായി കരണ്‍ ജോഹര്‍

 | 
karan johar


റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് 'വെളിപ്പെടുത്തി'ബോളിവുഡ് സംവിധായകന്‍ കരണ്‍ ജഹര്‍. താന്‍ ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണെന്നാണ് കരണ്‍ രസകരമായി സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണ്. അത് എന്നെ കേള്‍ക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സഹായിക്കുന്നു. ഇടയ്ക്ക് എന്റെ ബില്ലുകള്‍ പോലും ക്ലിയര്‍ ചെയ്യുന്നു. ഇഷ്ടപ്പെടാതിരിക്കാന്‍ മറ്റെന്ത് എന്നാണ് കരണ്‍ പോസ്റ്റ് ചെയ്തത്.

റിലേഷന്‍ഷിപ്പിനെക്കുറിച്ചും പങ്കാളിയെ കുറിച്ചുമെല്ലാം പലപ്പോഴും മനസ്സുതുറന്നിട്ടുള്ളയാളാണ് കരണ്‍. വിവാഹിതനല്ലെങ്കിലും 2017ല്‍ വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികളുടെ പിതാവായിട്ടുണ്ട്. അര്‍ബുദം ബാധിച്ച് മരിച്ച പിതാവ് യഷ് ജോഹറിന്റെ പേരാണ് കരണ്‍ മകനിട്ടിട്ടുള്ളത്. റൂഹി എന്നാണ് മകളുടെ പേര്. കരണിന്റെ അമ്മയുടെ പേരാ ഹിരൂ ജോഹര്‍ തിരിച്ചിട്ടതാണ് മകളുടെ പേര്. ഇവര്‍ക്കൊപ്പം നിരവധി ഫോട്ടോഷൂട്ടുകളില്‍ കരണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹിതനാവാനുള്ള പ്ലാന്‍ ഒരിക്കലും തനിക്കുണ്ടായിരുന്നില്ലെന്നും ജീവിതവുമായും സിനിമയുമായുമാണ് തനിക്ക് പ്രണയമെന്നുമാണ് കരണ്‍ നേരത്തെ പറഞ്ഞിരുന്നത്. വിവാഹത്തിനോട് താല്‍പര്യമില്ലെന്നാണ് കരണ്‍ പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ വേദന പലപ്പോഴും കരണ്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ദീപാവലി ദിനത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ സിംഗിള്‍ ലൈഫിനോട് എന്ന് വിടപറയുമെന്നായിരുന്നു കരണ്‍ കുറിച്ചിരുന്നത്.