ഹോളിവുഡ് താരം ജോർജ് ക്ലൂനി വിവാഹിതനായി
ഹോളിവുഡ് താരവും ഓസ്ക്കർ അവാർഡ് ജേതാവുമായ ജോർജ് ക്ലൂനിയും പ്രമുഖ മനുഷ്യവകാശ പ്രവർത്തകയും അഭിഭാഷകയുമായ അമൽ അലാമുദീനും വിവാഹിതരായി. ഇരുവരുടെയും പ്രണയസാഫല്യത്തിന് വെന്നീസാണ് സാക്ഷ്യം വഹിച്ചത്.
Sep 28, 2014, 12:26 IST
| ലോസ്ഏയിഞ്ചൽസ്: ഹോളിവുഡ് താരവും ഓസ്ക്കർ അവാർഡ് ജേതാവുമായ ജോർജ് ക്ലൂനിയും പ്രമുഖ മനുഷ്യവകാശ പ്രവർത്തകയും അഭിഭാഷകയുമായ അമൽ അലാമുദീനും വിവാഹിതരായി. ഇരുവരുടെയും പ്രണയസാഫല്യത്തിന് വെന്നീസാണ് സാക്ഷ്യം വഹിച്ചത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നിരവധി ബോട്ടുകളുടെ അകമ്പടിയോടെയാണ് ഇവർ പ്രത്യേകം തയ്യാറാക്കിയ വിവാഹ വേദിയിലേക്ക് എത്തിയത്. വിവാഹചടങ്ങുകൾ കാണാൻ ആരാധകരും തടിച്ച് കൂടിയിരുന്നു.
ഇത് ജോർജ് ക്ലൂനിയുടെ രണ്ടാമത്തെ വിവാഹമാണ്. ആദ്യ ഭാര്യയായ താലിയ ബാൽസവും ക്ലൂനിയും 1993-ൽ വിവാഹ മോചനം നേടിയിരുന്നു.