പ്രശസ്ത ഹോളിവുഡ് താരം ഇദ്രിസ് എല്‍ബയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ഇദ്രിസ് എല്‍ബയ്ക്ക് കോവിഡ്-19 (കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. എല്‍ബയെ കൂടാതെ ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലൂടെ പ്രശസ്തനായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിതനുമായി താന്‍ സമ്പര്‍ക്കത്തിലായിരുന്നു. പിന്നാലെ വീട്ടില്‍ ഐസലേഷനിലേക്ക് സ്വയം മാറി. ഇന്നലെ പരിശോധനാഫലം വന്നു. എനിക്ക് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല ഇദ്രിസ് എല്‍ബ ട്വീറ്ററില്‍ പറഞ്ഞു.
കൊറോണ വൈറസ് അതീവ ഗൗരവമേറിയതാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ശുചിത്വം പാലിക്കണം, കൈകള്‍ നന്നായി കഴുകാന്‍ എപ്പോഴും ശ്രദ്ധിക്കണം എല്‍ബ പറഞ്ഞു. ബ്രിട്ടീഷ് ആരോഗ്യവകുപ്പ് മന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.
This morning I tested positive for Covid 19. I feel ok, I have no symptoms so far but have been isolated since I found out about my possible exposure to the virus. Stay home people and be pragmatic. I will keep you updated on how I’m doing
No panic. pic.twitter.com/Lg7HVMZglZ
— Idris Elba (@idriselba) March 16, 2020