പ്രിയങ്കയ്ക്ക് നിക്കിന്റെ അപ്രതീക്ഷിത സമ്മാനം; 46 കോടി രൂപയുടെ ബംഗ്ലാവ്; ചിത്രങ്ങള്‍ കാണാം

ലോസാഞ്ചലസ്: അമേരിക്കന്‍ ഗായകന് നിക്ക് ജോനാസും ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം വലിയ പ്രധ്യാന്യത്തോടെയാണ് ആഗോള മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും എത്രയും പെട്ടന്ന് വിവാഹിതരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന് മുന്‍പ് ജോനാസ് അപ്രതീക്ഷിത സമ്മാനം നല്കി പ്രിയങ്കയെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കാലിഫോര്‍ണിയയിലെ മലനിരകള്‍ക്ക് മുകളിലാണ് ഒരു മനോഹരമായ ആഢംബര ബംഗ്ലാവാണ് പ്രിയങ്ക ചോപ്രക്ക് നിക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് 6.5 ദശലക്ഷം ഡോളറാണ് (46,38,72,500 രൂപ) ബംഗ്ലാവിന്റെ വില. 4,129 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഓപ്പണ്‍ കോണ്‍സെപ്റ്റിലാണ് വില്ല ഒരുക്കിയിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും ഗസ്റ്റ് ഏരിയയും സ്വിമ്മിങ് പൂളും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ കാണാം.








