‘ദ ഇന്റർവ്യൂ’ ആദ്യ ദിനം നേടിയത് ആറു കോടി രൂപ

സോണി പിക്ച്ചേഴ്സിന്റെ വിവാദ ചിത്രം ദ ഇന്റർവ്യൂ ആദ്യ ദിനം നേടിയത് ആറു കോടി രൂപ (10 ലക്ഷം ഡോളർ). കൊറിയൻ ഭീഷണികളെ തുടർന്ന് ചിത്രം വ്യാപകമായി റിലീസ് ചെയ്തിരുന്നില്ല. ക്രിസ്തുമസ് ദിനത്തിൽ അമേരിക്കയിൽ റിലീസ് ചെയ്ത 331 തീയേറ്ററുകളിൽ നിന്നാണ് ഇത്രയും രൂപ കളക്ഷൻ ലഭിച്ചത്.
 | 

‘ദ ഇന്റർവ്യൂ’ ആദ്യ ദിനം നേടിയത് ആറു കോടി രൂപ
ലോസ് ഏഞ്ചൽസ്:
സോണി പിക്‌ച്ചേഴ്‌സിന്റെ വിവാദ ചിത്രം ദ ഇന്റർവ്യൂ ആദ്യ ദിനം നേടിയത് ആറു കോടി രൂപ (10 ലക്ഷം ഡോളർ). കൊറിയൻ ഭീഷണികളെ തുടർന്ന് ചിത്രം വ്യാപകമായി റിലീസ് ചെയ്തിരുന്നില്ല. ക്രിസ്തുമസ് ദിനത്തിൽ അമേരിക്കയിൽ റിലീസ് ചെയ്ത 331 തീയേറ്ററുകളിൽ നിന്നാണ് ഇത്രയും രൂപ കളക്ഷൻ ലഭിച്ചത്.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കുന്നത് ഗൂഢാലോചന നടത്തുന്നത് പ്രമേയമാക്കുന്ന ചിത്രമാണ് ദ ഇന്റർവ്യൂ. സോണി പിക്‌ചേഴ്‌സിനെ ഉത്തരകൊറിയൻ ഹാക്കർമാർ ആക്രമിച്ചത് വൻ വിവാദം ഉണ്ടാക്കിയിരുന്നു. സിനിമ പിൻവലിച്ച് അബദ്ധം കാട്ടരുതെന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളായിരുന്നു സോണി പിക്‌ച്ചേഴ്‌സിന് കരുത്തേകിയത്. അതിന് മറുപടിയായി ഒബാമ കാട്ടുകുരങ്ങിനെ പോലെ വീണ്ട് വിചാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഉത്തരകൊറിയൻ ദേശീയ പ്രതിരോധ കമ്മീഷൻ വക്താവ് ഇന്നലെ പറഞ്ഞിരുന്നു.

സേത് റോഗനും എവൻ ഗോൽഡ്‌ബെർഗും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും കൈകാര്യം ചെയ്തത്. സേത് റോഗനും ജയിംസ് ഫ്രാങ്കോയുമാണു മുഖ്യവേഷങ്ങളിൽ എത്തുന്നത്. 264 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്.