'ദശമൂലം അടിച്ചാല്‍ മിന്നല്‍ ദാമു'! ടൊവീനോയുടെ പറക്കല്‍ ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്
Updated: Dec 30, 2021, 12:39 IST
| 
മിന്നല്‍ മുരളി പറക്കാന്‍ പഠിക്കുന്നുവെന്ന ക്യാപ്ഷനില്‍ വര്‍ക്കൗട്ട് ചിത്രം പോസ്റ്റ് ചെയ്ത ടൊവീനോയുടെ ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്. വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രം സുരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന അടിക്കുറിപ്പുമായാണ് ചിത്രം നല്‍കിയിരിക്കുന്നത്.
വന്‍പൊളി എന്നാണ് ചിത്രത്തിന്‍ ടൊവീനോയുടെ കമന്റ്. നിരവധി താരങ്ങള്‍ സുരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഒരൗണ്‍സ് ദശമൂലം അടിച്ചാല്‍ മിന്നല്‍ ദാമു എന്നാണ് ആരാധകരുടെ കമന്റ്. ഇനി ദശമൂലം ദാമു ഭരിക്കുമെന്നും ചിലര്‍ പറയുന്നു. മിന്നല്‍ മുരളി 2ലെ വില്ലനെ പിടികിട്ടിയെന്നാണ് ചിലരുടെ കണ്ടുപിടിത്തം. മൂന്നാമത്തെ മിന്നല്‍ അടിച്ചത് ആര്‍ക്കാണെന്ന് മനസിലായെന്നും കമന്റുകളില്‍ ചിലര്‍ പറയുന്നു.