ബോക്സോഫീസിൽ തരംഗമായി ജയിലർ; രജനി-മോഹൻലാൽ-വിനായകൻ ചിത്രം മൂന്നാം ദിവസം നൂറുകോടി ക്ലബ്ബിൽ

 | 
jailor

നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ റിലീസ് ചെയ്ത് മൂന്നാം ദിവസം നൂറു കോടി ക്ലബ്ബിൽ. രണ്ടു വർഷത്തിനു ശേഷം തീയേറ്ററുകളിൽ എത്തിയ രജനി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗസ്റ്റ് റോളിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ വർമ്മൻ എന്ന വില്ലൻ വേഷത്തിൽ എത്തിയ വിനായകൻ തമിഴ്നാട്ടിൽ വലിയ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. 

ചിത്രം ഇതുവരെ 109 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യ ദിവസം തന്നെ 48 കോടി രൂപയുടെ കളക്ഷൻ ചിത്രം നേടിയിരുന്നു. രണ്ടാം ദിവസ,ം 25.75 കോടി നേടിയ ചിത്രം മൂന്നാം ദിവസമായപ്പോൾ 35 കോടി രൂപ നേടി. ഓഗസ്റ്റ് 10നാണ് ജയിലർ തീയേറ്ററുകളിൽ എത്തിയത്. ആദ്യമായാണ് മോഹൻലാൽ രജനിക്കൊപ്പം അഭിനയിക്കുന്നത്. രജനിയുടെ 169-ാമത്തെ ചിത്രം കൂടിയാണ് ഇത്. വൻ പരാജയമായ വിജയ് ചിത്രം ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ് തുടങ്ങിയ വന്വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.